ന്യൂഡല്‍ഹി: സിക്കിമിലെ യഥാര്‍ഥ നിയന്ത്രണരേഖയിലും ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 15ന് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെയാണ് ഇത്.
സിക്കിമിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് പ്രദേശമായ സ്കിര്മിഷില് നടന്ന സംഘര്‍ഷത്തിന്റെ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പുറത്തുവന്നത്. അതിര്‍ത്തി ലംഘിച്ചെത്തിയ ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ ഇടിച്ചിടുന്നതും ദൃശ്യങ്ങളിലുണ്ട്. സംഘര്‍ഷം വേണ്ടെന്നും മടങ്ങി പോകാമെന്നും ഇരു സൈനികരും പറയുന്നതും വീഡിയോയില്‍ ഉണ്ട്.
Undated video of India Army asking Chinese PLA soldiers to not cross LAC and go back. When they refuse, some solid punches come their way. Chinese PLA thrashed badly. Location unclear. Yet unfit Chinese PLA soldiers in masks seen uncomfortable in high altitude, unable to breathe. pic.twitter.com/YAD2p9B5Lu
— Aditya Raj Kaul (@AdityaRajKaul) June 22, 2020