മനാമ: ബഹ്റൈനില്‍ 524 പേര് കോവിഡ് മുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 18501 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയത്തിൻ്റെ ജൂണ്‍ 25 ലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ഇന്ന് 511 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 320 പേര് പ്രവാസി തൊഴിലാളികളാണ്. 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയേറ്റിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.
നിലവില്‍ 5509 പേരാണ് രാജ്യത്ത് വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 38 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 71 പേര് കോവിഡ് ബാധിച്ച് മരണപ്പെട്ടു.