bahrainvartha-official-logo
Search
Close this search box.

കോവിഡില്‍ ഇന്ത്യ പതറുന്നു; മരണനിരക്ക് കുത്തനെ വര്‍ദ്ധിച്ചു, 24 മണിക്കൂറില്‍ 507 മരണം

covid in india

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 24 മണിക്കൂറില്‍ 507 പേര്‍ മരണപ്പെട്ടു. രാജ്യത്തെ ഇതുവരെയുള്ള കണക്കുകള്‍ വെച്ച് ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. 17,400 പേരാണ് ഇന്ത്യയില്‍ കോവിഡിന് കീഴടങ്ങിയത്. കൂടാതെ 18,653 പേര്‍ക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 5,85,493 ആണ് ഇന്ത്യയിലെ മൊത്തം രോഗികളുടെ എണ്ണം. നിലവില്‍ 2,20,114 പേര്‍ ചികിത്സയിലും 3,47,978 പേര്‍ രോഗമുക്തരുമായിട്ടുണ്ട്.

രാജ്യത്തെ ഹോട്ട്സ്പോട്ടുകളായ മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണ്. 174,761 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ജൂലൈ 30 വരെ കര്‍ശന ലോക്ക്ഡൗണ്‍ തുടരും. തമിഴ്നാട്ടില്‍ 90167 പേര്‍ക്കും ഡല്‍ഹിയില്‍ 87360 പേര്‍ക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഹരിയാന, ?ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെയും സ്ഥിതി?ഗതികള്‍ ?ഗുരതരമാണ്.

അതേസമയം കേരളത്തില്‍ ഇന്നലെ (ജൂണ്‍ 30) 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും , തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്ത് ഇന്നലെ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണ നിരക്ക് 23 ആയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!