മുംബൈ: ഐശ്വര്യ റായിയുടെയും ജയ ബച്ചന്റെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്. നേരത്തെ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് ഇരുവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഐശര്യയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യക്കും കോവിഡില്ല.
അമിതാഭ് ബച്ചന് കോവിഡ് ബാധിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് അഭിഷേകിന്റെയും ഫലം പോസിറ്റീവാകുന്നത്. ബച്ചന് കുടുംബവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ സാമ്പിള്‍ പരിശോധനക്കയച്ചിരിക്കുകയാണ്. മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. ഇവരുടെ വസതി അണുവിമുക്തമാക്കിയിട്ടുണ്ട്.