bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ ആരോഗ്യ പ്രവര്‍ത്തകരിലേക്ക് കോവിഡ് പടര്‍ത്താന്‍ ശ്രമിച്ചയാള്‍ക്കെതിരെ നിയമനടപടി

court

മനാമ: ബഹ്‌റൈനില്‍ ആരോഗ്യ പ്രവര്‍ത്തകരിലേക്ക് കോവിഡ് പടര്‍ത്താന്‍ ശ്രമിച്ചയാള്‍ക്കെതിരെ നിയമനടപടി. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പരിശോധയ്ക്ക് എത്തിയ പ്രതി ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ മനപൂര്‍വ്വം ചുമയ്ക്കുകയും വൈറസ് പടര്‍ത്താനായി സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് കേസ്. ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ഗൗരവമേറിയ കുറ്റകരമാണെന്ന് നേരത്തെ മന്ത്രാലയം നിലപാടറിയിച്ചിരുന്നു.

ഇയാള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. കോടതിയില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കടുത്ത നടപടിയുണ്ടാകും. ഡോക്ടര്‍മാരെയും നഴ്‌സുമാര്‍ക്കും നേരെ ഇയാള്‍ മനപൂര്‍വ്വം ചുമച്ചതായിട്ടാണ് ഇപ്പോള്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ആരോഗ്യ പ്രവര്‍ത്തകരെ കോവിഡ് പോസീറ്റീവ് ആയ ഇയാള്‍ മനപൂര്‍വ്വം സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!