bahrainvartha-official-logo
Search
Close this search box.

പ്രയാസപ്പെടുന്ന 950 കുട്ടികള്‍ക്ക് പെരുന്നാള്‍ സമ്മാനങ്ങളെത്തിച്ച് സുന്നി എന്‍ഡോവ്‌മെന്റ്‌സ് ഡയറക്ട്രേറ്റ്

sunni

മനാമ: പ്രയാസപ്പെടുന്ന 950 കുട്ടികള്‍ക്ക് പെരുന്നാള്‍ സമ്മാനങ്ങളെത്തിച്ച് സുന്നി എന്‍ഡോവ്‌മെന്റ്‌സ് ഡയറക്ട്രേറ്റ്. ബലിപെരുന്നാളിനോട് അനുബന്ധിച്ചായിരുന്നു സല്‍പ്രവൃത്തി. രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് സഹായങ്ങള്‍ വിതരണം ചെയ്തത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പാത പിന്തുടര്‍ന്നുകൊണ്ടാണ് അര്‍ഹരായവര്‍ക്ക് സഹാമെത്തിച്ചിരിക്കുന്നതെന്ന് സുന്നി എന്‍ഡോവ്‌മെന്റ്‌സ് ഡയറക്ടര്‍ യൂസഫ് നൂര്‍ വ്യക്തമാക്കി.

രാജ്യത്ത് പ്രയാസപ്പെടുന്ന 950 ഓളം കുട്ടികള്‍ക്കാണ് സഹമെത്തിച്ചിരിക്കുന്നത്. 14,000 ദിനാര്‍ സമ്മാനങ്ങള്‍്ക്കായി ഉപയോഗിച്ചു. കൂടാതെ 700 ഓളം കുടുംബങ്ങള്‍ക്ക് ബലിപെരുന്നാള്‍ ത്യാഗസ്മരണയുടെ ഭാഗമായി ഇറച്ചിയും എത്തിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് അറവുശാവ പ്രവര്‍ത്തിച്ചതെന്ന് സുന്നി എന്‍ഡോവ്‌മെന്റ്‌സ് ഡയറക്ട്രേറ്റ് വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!