bahrainvartha-official-logo
Search
Close this search box.

കേരളത്തില്‍ ഒരാള്‍ കൂടി കോവിഡ് ബാധയേറ്റ് മരണപ്പെട്ടു

covid

മലപ്പുറം: കേരളത്തില്‍ ഒരാള്‍ കൂടി കോവിഡ് ബാധയേറ്റ് മരണപ്പെട്ടു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടി ഹസന്‍ ആണ് മരിച്ചത്. 67 വയസായിരുന്നു. 2002 മുതല്‍ കുട്ടി ഹസന്‍ ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.മകന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്കും കോവിഡ് ബാധിച്ചതായി വ്യക്തമാവുന്നത്.

ഈ മാസം 25 നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയും ഇന്നും ഹൃദയഘാതം ഉണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായി ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!