കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറങ്ങി; പൈലറ്റ് ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടു

flight

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കി. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അപകടത്തിൽപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. ദുബായിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. പൈലറ്റിൽ ഒരാൾ ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടതായിട്ടാണ് റിപ്പോർ‍ട്ടുകൾ. വിമാനത്തിലുള്ള 174 പേർക്കും പരിക്കേറ്റതായിട്ടാണ് സൂചന.

ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ പൈലറ്റിന് റൺവേ കാണാൻ കഴിഞ്ഞിരുന്നില്ലെന്നും തുടർന്ന് റൺവേയിൽ നിന്ന് മാറി ലാൻഡ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. കോക്പിറ്റ് മുതല്‍ ആദ്യത്തെ വാതില്‍ വരെയുള്ള ഭാഗങ്ങള്‍ തകര്‍ന്നുവെന്നാണ് പ്രാഥമിക വിവരം. വിമാനം 35 അടി താഴ്ച്ചയിലേക്ക് മറിഞ്ഞതായിട്ടാണ് വിവരം.

ഇന്ത്യന്‍ സമയം 7.45ഓടെയാണ് വിമാനം കരിപ്പൂരില്‍ വിമാനം പറന്നിറങ്ങിയത്. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. വിമാനത്തില്‍ പത്ത് കുട്ടികളുണ്ടായിരുന്നതായി എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ടേബിള്‍ ടോപ് റണ്‍വേ ആയതിനാലാണ് അപകടത്തിന്‍റെ വ്യാപ്തി വര്‍‌ദ്ധിപ്പിച്ചതെന്നാണ് സൂചന.

updating…. 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!