bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിലെ സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ സെപ്റ്റംബര്‍ 3ന് തുറക്കും

institutions

മനാമ: ബഹ്‌റൈനിലെ സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ സെപ്റ്റംബര്‍ 3ന് തുറക്കും. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് അനിശ്ചിത കാലത്തേക്ക് രാജ്യത്തെ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയത്. ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ചെയര്‍മാനായുള്ള ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടേതാണ് പുതിയ തീരുമാനം.

സെപ്റ്റംബര്‍ 3ന് സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ക്ക് ലേബര്‍, സോഷ്യല്‍ ഡെവ്‌ലെപ്‌മെന്റ് മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി നോട്ടീസ് നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക.

നേരത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്ന് ബഹ്‌റൈന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ച്ചയോടെ ഹോട്ടലുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!