മനാമ: ബഹ്റൈനില്‍ കോവിഡ്-19 ബാധിതരായ 350 പേര് കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 44628 ആയി ഉയർന്നു.
അതേസമയം ആഗസ്ത് 20 ന് 24 മണിക്കൂറിനിടെ 11018 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 353 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 132 പേര് പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്.
നിലവില്‍ 3496 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 37 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട ഒരു പ്രവാസിയടക്കം 179 പേർക്കാണ് ഇതുവരെ ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ഇതുവരെ 1011805 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. ഒരു മില്ല്യൺ പി സി ആർ കോവിഡ് ടെസ്റ്റുകൾ പിന്നിട്ടതോടെ ബഹ്റൈൻ്റെ കോവിഡ് പ്രതിരോധം ലോക ഭൂപടത്തിൽ ശ്രദ്ധയാകർഷിക്കുകയാണ്.