bahrainvartha-official-logo
Search
Close this search box.

കോവിഡ്-19: മരണങ്ങൾ ഒന്നുമില്ലാതെ കടന്നു പോയ മൂന്ന് ദിനങ്ങൾക്ക് ശേഷം ബഹ്റൈനിൽ ഇന്ന് നാല് പേർ മരണപ്പെട്ടു, ആകെ മരണം 194 ആയി

COVID

മനാമ: കോവിഡ്-19 ബാധിതരായ നാല് പേർ കൂടി ബഹ്റൈനിൽ മരണപ്പെട്ടു. ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രവാസികളും രണ്ട് സ്വദേശി പൗരൻമാരുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്-19 നെ തുടര്‍ന്നുള്ള ആകെ മരണം 194 ആയി.

58, 71 വയസുകൾ പ്രായമുള്ള രണ്ട് സ്വദേശി പുരുഷൻമാരും 50, 43 വയസ് പ്രായമുള്ള രണ്ട് പ്രവാസി പുരുന്മാരുമാണ് ഇന്ന് മരണപ്പെട്ടവർ. കഴിഞ്ഞ മൂന്ന് ദിനങ്ങളിലായി രാജ്യത്ത് കോവിഡ് മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല.

നിലവിൽ 3226 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 50013 പേർ ആകെ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 1140563 പേരെയാണ് രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയത്. 70 പേർ നിലവിൽ പ്രത്യേക പരിചരണം ആവിശ്യമായ നിലയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരിൽ 35 പേർ ഗുരുതരാവസ്ഥയിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!