bahrainvartha-official-logo
Search
Close this search box.

കേരളീയ സമാജവും മലയാളം മിഷനും സംയുക്തമായി നടത്തുന്ന ‘മലയാളം പാഠശാലയിലേക്ക്’ പ്രവേശനം ആരംഭിച്ചു

malayalam mission

മനാമ: ബഹ്റൈൻ കേരളീയ സമാജവും കേരള സംസ്ഥാന സർക്കാറിൻ്റെ മലയാള മിഷനും സംയുക്തമായി നടത്തിക്കൊണ്ടിരിക്കുന്ന മലയാളം പാഠശാലയിൽ പ്രാഥമിക ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. മുല്ല ക്ലാസുകളിലേക്കും കണിക്കൊന്ന ക്ലാസുകളിലേക്കുമുള്ള അപേക്ഷകളാണ് ഇപ്പോൾ ഓൺലൈൻ വഴി സ്വീകരിക്കുന്നത്.

നിലവിൽ നൂറുകണക്കിന് കുട്ടികളാണ് മലയാളം മിഷൻ്റെ ബഹ്റൈനിലെ എറ്റവും വലിയ സെൻ്ററായ ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ഓൺലൈൻ ക്ലാസുകളിൽ പഠിച്ചുക്കൊണ്ടിരിക്കുന്നത്. വിശദ വിവരങ്ങൾക്ക് സമാജം പാഠശാല കൺവീനർ നന്ദകുമാർ എടപ്പാൾ,39878761, സോണി 3333 7598 എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും സാഹിത്യവേദി സെക്രട്ടറി ഫിറോസ് തിരുവത്രയും പത്രക്കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!