തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ് രോഗികളുടെ പ്രതിദിന നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 18 പേരാണ് ഇന്ന് വൈറസ് ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. ഇന്ന് രോഗബാധയേറ്റവരില്‍ 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് പടര്‍ന്നിരിക്കുന്നത്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം 498 ആണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 86 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.
അതേസമയം ഇന്ന് 2862 പേര്‍ക്ക് ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗ വ്യാപന നിരക്കില്‍ ഇന്നും തിരുവനന്തപുരം ജില്ല തന്നെയാണ് മുന്നില്‍ . ഇന്ന് മാത്രം തലസ്ഥാനത്ത് 824 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 2016 പേര് നിരീക്ഷണത്തില്‍ ആയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.