തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. പോസീറ്റീവായ 628 കേസുകളുടെ ഉറവിടം വ്യക്തമല്ല. 24 മണിക്കൂറിനിടെ 21 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് മാത്രം 54989 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ കോഴിക്കോടാണ്. 883 പേര്‍ക്കാണ് രോഗം. ഇതില്‍ 820 ഉം സമ്പര്‍ക്ക കേസുകളാണ്. തിരുവനന്തപുരത്ത് 875 പേര്‍ക്ക് രോഗബാധ ഉണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നൂറിലേറെ പേരുണ്ട് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം ഇന്ന് 3168 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 118 പേര്‍ക്ക് കൊവിഡ് ബാധിച്ചത് 60 ലേറെ പ്രായമുള്ളവര്‍ക്കും 15 ല്‍ താഴെ പ്രായമുള്ള 78 കുട്ടികള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
updating…