bahrainvartha-official-logo
Search
Close this search box.

‘അണ്‍ലോക്ക് 5.0’; ഇന്ത്യയില്‍ ഒക്ടോബര്‍ 15 മുതല്‍ കൂടുതല്‍ ഇളവുകള്‍, തീയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും തുറക്കും

UNLOCK

മനാമ: ഇന്ത്യയില്‍ അണ്‍ലോക്ക് 5.0ന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തീയറ്ററുകള്‍, മള്‍ട്ടിപ്ലക്സ് എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. തീയറ്ററിന്റെ ശേഷിയുടെ 50 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഒരേ സമയം പ്രവേശിക്കാന്‍ അനുവാദം. അതേസമയം സ്‌കൂളുകള്‍ വീണ്ടു തുറക്കുന്നത് സംസ്ഥാന സര്‍ക്കാറുകളാണ് തീരുമാനിക്കുക. ആഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്.

കല്യാണം, മരണം, മറ്റ് സാമൂഹിക ഒത്തുകൂടല്‍ എന്നിവയ്ക്കും ആഭ്യന്തര മന്ത്രാലയം ഇളുവകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സാമൂഹിക ഒത്തുചേരലുകളില്‍ 100 പേരിലധികം ആളുകളെ അനുവദിക്കാവുന്നതാണ്. എന്നാല്‍ നിയന്ത്രണ മേഖലകളില്‍ ഇളവുകള്‍ അനുവദനീയമല്ല. ഇതുകൂടാതെ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, ബിസിനസ് എക്സിബിഷനുകള്‍, കായികതാരങ്ങള്‍ക്കുള്ള സ്വിമ്മിങ് പൂള്‍ എന്നിവയും തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

അതേസമയം ഇളവുകള്‍ അനുവദിച്ച എല്ലായിടങ്ങളിലും കൊവിഡ് പ്രതിരോധ നടപടികളായ മാസ്‌ക്ക് ധരിക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍ എന്നിവ കര്‍ശനമായി പാലിക്കേണ്ടതാണ്. സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ചായിരിക്കും ഇളവുകള്‍ പ്രാവര്‍ത്തികമാക്കുക. കോവിഡ് ഹോട്‌സ്‌പോട്ടുകളായ സംസ്ഥാനങ്ങളില്‍ ഇളവുകള്‍ സംബന്ധിച്ച് അന്തിമ തീരുമാന സംസ്ഥാന ഭരണകൂടത്തിന്റേതാകും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!