മനാമ: ഓണ്‍ലൈന്‍ വിദ്യഭ്യാസ രീതി പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ബഹ്റൈന്‍ എ.പി ഡോ. മസൂമ്മ അബ്ദുള്‍റഹീം. മിക്ക ഓണ്‍ലൈന്‍ ക്ലാസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പകരമായി മാതാപിതാക്കളാണ് പങ്കെടുക്കുന്നതെന്നും എംപി ആരോപിച്ചു. ഓണ്‍ലൈന്‍ വിദ്യഭ്യാസ രീതി പരിശോധനയ്ക്ക് വിധേയമാക്കുകയും കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുകയും വേണമെന്ന് എംപി ആവശ്യപ്പെട്ടു.
‘മിക്ക വീടുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പകരമായി മാതാപിതാക്കളാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. ഈ സമയത്ത് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഉറങ്ങുക പോലും ചെയ്യുന്നു. ഹോം വര്‍ക്കുകള്‍ വീട്ടിലെ മറ്റു അംഗങ്ങളെ ഉപയോഗപ്പെടുത്തി പൂര്‍ത്തിയാക്കുന്ന രീതി പോലും നിലനില്‍ക്കുന്നുണ്ട്. പരീക്ഷയ്ക്ക് എല്ലാവരും വലിയ ഗ്രേഡ് വാങ്ങി വിജയിക്കുകയും ചെയ്യുന്നുണ്ട്.’ എംപി പാര്‍ലമെന്റ് യോഗത്തില്‍ പറഞ്ഞു.
Source: GDN