ജനങ്ങളുടെ ക്ഷേമത്തിനായി പ്രയത്‌നിച്ച ഭരണാധികാരി; ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി എം.എ യൂസഫലി

MA

മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി എം.എ യൂസഫലി. പ്രധാനമന്ത്രി ഖലീഫ രാജകുമാരന്റെ ആകസ്മികമായ നിര്യാണം ഏറെ വേദനയോടെയും ദു:ഖത്തോടെയുമാണ് ഞാന്‍ ശ്രവിച്ചത്. പ്രജാക്ഷേമതത്പരനായ അദ്ദേഹം ബഹ്‌റൈനിലെ സാമൂഹ്യ-സാംസ്‌കാരിക- വിദ്യാഭ്യാസ-വാണിജ്യ-വ്യവസായ മേഖലകളെ കൂടുതല്‍ ഉന്നതിയിലെത്തിക്കുന്നതില്‍ അത്യധികം ശ്രദ്ധ കാണിച്ചിരുന്നു. യൂസഫലി പറഞ്ഞു.

വിവിധ പരിപാടികളില്‍ പങ്കെടുക്കുമ്പോഴൊക്കെ അദ്ദേഹം എന്നോട് കാണിച്ച സ്‌നേഹവും അടുപ്പവും ഞാന്‍ ബഹുമാനപുരസ്സരം ഓര്‍മിക്കുന്നു. ശൈഖ് ഖലീഫ രാജകുമാരന്റെ വിയോഗം താങ്ങുവാനുള്ള കരുത്ത് ബഹുമാനപ്പെട്ട ബഹ്‌റൈന്‍ രാജാവ്, കിരീടാവകാശി, രാജകുടുംബാംഗങ്ങള്‍, ബഹ്‌റൈന്‍ ജനത എന്നിവര്‍ക്ക് സര്‍വ്വശക്തനായ അള്ളാഹു നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം അദ്ദേഹത്തിന് അള്ളാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെയെന്നും യൂസഫലി അനുശോചന കുറിപ്പില്‍ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!