മനാമ: പ്രവാസി ഇന്ത്യക്കാരനെ കത്തിമുനയില്‍ നിര്‍ത്തി കോള്‍ഡ് സ്‌റ്റോര്‍ കവര്‍ച്ച ചെയ്ത കേസില്‍ വിചാരണം അവസാനിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 34കാരനായ പ്രതി മനാമയിലെ കോള്‍ഡ് സ്‌റ്റോറിലെത്തി ജീവനക്കാരനെ കത്തി മുനയില്‍ നിര്‍ത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ഗള്‍ഫ് ഡെയ്‌ലി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബഹ്‌റൈനിലെ നിയമപ്രകാരം മോഷണം വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പ്രതിയുടെ വ്യക്തി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സാഹചര്യങ്ങളെല്ലാം പ്രതിക്കെതിരെയായാല്‍ കടുത്ത ശിക്ഷ തന്നെ ലഭിച്ചേക്കും.