bahrainvartha-official-logo
Search
Close this search box.

ദീര്‍ഘ വീക്ഷണത്തോടെ ബഹ്‌റൈനെ നയിച്ച ദേശസ്‌നേഹി; പ്രിന്‍സ് ഖലീഫയ്ക്ക് അന്ത്യോപചരാമര്‍പ്പിച്ച് ശൂറ കൗണ്‍സില്‍

shura-council

മനാമ: വിടപറഞ്ഞ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയ്ക്ക് അന്ത്യോപചരാമര്‍പ്പിച്ച് ശൂറ കൗണ്‍സില്‍ യോഗം.  പ്രധാനമന്ത്രിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് യോഗം ആരംഭിച്ചത്. ദീര്‍ഘവീക്ഷണത്തോടെ ബഹ്‌റൈനെ വികസനത്തിന്റെ പാതയില്‍ നയിച്ച ദേശസ്‌നേഹിയായിരുന്നു പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫയെന്ന് കൗണ്‍സില്‍ വിലയിരുത്തി. ദേശസ്‌നേഹത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരുന്നു പ്രിന്‍സ് ഖലീഫ. 50 വര്‍ഷക്കാലത്തോളം വിവേകപൂര്‍ണമായ ഭരണ നിര്‍വ്വഹണം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കൗണ്‍സില്‍ യോഗം പറഞ്ഞു.

ആഴ്ച്ചയിലൊരിക്കല്‍ നടക്കുന്ന കൗണ്‍സില്‍ യോഗമാണ് പ്രധാനമന്ത്രിക്ക് അന്ത്യോപചരം അര്‍പ്പിച്ചിരിക്കുന്നത്. ബഹ്‌റൈന്‍ ജനതയുടെ ഹൃദയങ്ങളില്‍ ജീവിച്ചിരുന്ന പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ കൗണ്‍സില്‍ അഗാത ദുഃഖം രേഖപ്പെടുത്തി. രാജ്യത്തിന്റെ സമഗ്ര പുരോഗതയില്‍ അദ്ദേഹത്തിന്റെ പങ്കിനെ യോഗം പ്രശംസിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ബഹ്‌റൈനി ജനതയിലെന്നും തിളങ്ങി നില്‍ക്കുമെന്നും കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!