bahrainvartha-official-logo
Search
Close this search box.

ഇന്ത്യയിലെ കോവിഡ് കണക്കുകളില്‍ ആശ്വാസം; രോഗമുക്തരുടെ എണ്ണം 86 ലക്ഷം കവിഞ്ഞു, 37,975 പുതിയ കേസുകള്‍

COVID IN INDIA

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് കണക്കുകളില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറില്‍ 37,975 പേര്‍ക്ക് മാത്രമാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സമീപ ദിവസങ്ങളിലെ ഏറ്റവും കുറവ് പ്രതിദിന രോഗബാധ നിരക്കാണിത്. കേന്ദ്ര കുടുംബക്ഷേമ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 42,314 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 86,04,955 ആയി ഉയര്‍ന്നു.

ഇന്നലെ 480 പേരാണ് രോഗബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. നിലവില്‍ 1,34,218 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. രോഗമുക്തി നിരക്ക് വര്‍ദ്ധിക്കുന്നതും പ്രതിദിന മരണനിരക്കിലെ കുറവും ആശ്വാസ വാര്‍ത്തയാണ്. മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, കേരളം തുടങ്ങിയ കോവിഡ് ഹോട്സ്പോട്ടുകളായ സംസ്ഥാനങ്ങളിലും ഇന്നലെ കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു.

കേരളത്തില്‍ ഇന്നലെ 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂര്‍ 144, പത്തനംതിട്ട 57, ഇടുക്കി 49, വയനാട് 39, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!