മനാമ: ബഹ്‌റൈനില്‍ വരും ദിവസങ്ങളില്‍ ഇടവിട്ട മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇടവിട്ട ചാറ്റല്‍ മഴ ലഭിച്ചിരുന്നു. ഇനി വരുന്ന അഞ്ച് ദിവസങ്ങളില്‍ സമാന മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നവംബറില്‍ സാധാരണയായി ലഭിക്കുന്നതിനെക്കാള്‍ കുറവ് മഴയാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ മഴ ശക്തമാവുകയാണെങ്കില്‍ തണുപ്പ് നേരത്തെയെത്താനും സാധ്യതയുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ബഹ്‌റൈനില്‍ ഏറ്റവും താപനില കുറഞ്ഞ മാസങ്ങള്‍.