bahrainvartha-official-logo
Search
Close this search box.

ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി യു ഡി എഫ് ത്രിതലപഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

IMG-20201209-WA0091

മനാമ: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി യു ഡി എഫ് ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഉപ്പു തൊട്ട് കർപ്പൂരം വരെ സർവത്ര അഴിമതിയിൽ കുളിച്ചു നിൽക്കുന്ന പിണറായി സർക്കാരിന് മുഖത്തു കിട്ടുന്ന അടി ആയിരിക്കും ഈ ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് എന്ന് യോഗം ഉൽഘടനം ചെയ്തു കൊണ്ടു ഐ മൂസ പറഞ്ഞു. പാർട്ടി കൊലയാളികളെ രക്ഷിക്കാൻ നമ്മുടെ നികുതി പണം എടുത്തു വക്കീൽമാരെ കൊണ്ടു വരുന്നവർക്ക് എതിരെ കേരളത്തിലെ സ്ത്രീകളുടെ ശബ്ദം ആയി മാറും ഈ ത്രിതല പഞ്ചായത്ത്‌ ഇലക്ഷൻ എന്നും ഐ മൂസ കൂട്ടിച്ചേർത്തു.

യൂത്ത്‌ ലീഗ് കോഴിക്കോട് പ്രസിഡന്റ് ശ്രീ സാജിത് നടവണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. കേവലം പത്താം ക്ലാസ് മാത്രം പാസ് ആയ സ്വപ്നയും രവീന്ദ്രനും ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുമ്പോൾ
ഉന്നത വിദ്യാഭ്യാസഉള്ള നിരവധി യുവതിയുവാക്കൾ ഗവണ്മെന്റ് ജോലി കാത്തു നിൽക്കുമ്പോൾ പി എസ് സി ലിസ്റ്റിനെ നോക്കികുത്തി ആക്കി സ്വന്തക്കാരെ തിരുകി കയറ്റുന്ന പിണറായി സർക്കാറിനു എതിരെ യുവാക്കൾ വോട്ട് വിനിയോഗിക്കും എന്നും പറഞ്ഞു.

യോഗത്തിൽ ഒഐസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ബിജുബാൽ സി കെ സ്വാഗതം പറഞ്ഞു. ഒഐസിസി കോഴിക്കോട് ജില്ലാപ്രസിഡന്റ് മുഹമ്മദ് ഷമീം കെ സി നടുവണ്ണൂർ അധ്യക്ഷത വഹിച്ചു. സന്ധ്യ രഞ്ജൻ പ്രാർത്ഥന ഗീതം ആലപിച്ചു.

രാജുകല്ലുമ്പുറം (ഒഐസിസി ഗ്ലോബൽ ജനറൽസെക്രട്ടറി), ബിനു കുന്നന്താനം (ഒഐസിസി ദേശീയപ്രസിഡന്റ്), കാസിം നന്തി (കെഎംസിസി), ഗഫൂർ ഉണ്ണികുളം (ഒഐസിസി ദേശീയജനറൽ സെക്രട്ടറി), ലത്തീഫ് ആയഞ്ചേരി (ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ്), രവി സോള, (ഒഐസിസി ദേശീയ സെക്രട്ടറി), ഫൈസൽ കണ്ടിതാഴെ (കെഎംസിസി), അഷ്‌റഫ്‌ അൽ മർവ (ഒഐസിസി ട്രഷറർ), ഇബ്രാഹിം അദ്ഹം (ഒഐസിസി യൂത്ത് വിംഗ് പ്രസിഡന്റ്), രഞ്ജൻ കച്ചേരി, സുരേഷ് മണ്ടോടി, രവി പേരാമ്പ്ര, ഗിരീഷ് കാളിയത്ത്‌, സുമേഷ് ആനേരി, ജാലിസ് കുന്നതുകാട്ടിൽ, സാഹിർ മാലോൾ എന്നിവർ ആശംസകൾ നേർന്നു. ഫൈസൽ പട്ടാണ്ടി, പ്രദീപ്‌ മൂടാടി, അനികൊടുവള്ളി, റിജിത് മൊട്ടപാറ, ശ്രീജിത്ത്‌ പനായി, റഷീദ് മുയിപ്പോത്ത്‌ എന്നിവർ നേതൃത്വം നൽകി. പ്രദീപ് മേപ്പയൂർ (ഒഐസിസി കോഴിക്കോട് ജില്ലാ ട്രഷറർ) നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!