bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ കോവിഡ്-19 പ്രതിരോധ വാക്സിനേഷനായി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

Moh

മനാമ: ബഹ്​റൈനിൽ കോവിഡ്​-19 പ്രതിരോധ വാക്​സിനേഷനായി ഓൺലൈൻ രജിസ്​ട്രേഷൻ ആരംഭിച്ചു. സ്വദേശികളും പ്രവാസികളും വെബ്​സൈറ്റിൽ രജിസ്​റ്റർ ​ചെയ്യണമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. https://healthalert.gov.bh എന്ന വെബ്​സൈറ്റ്​ വഴിയാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്.

രാജാവിൻ്റെ നിർദ്ദേശാനുസരണം സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ സൗജന്യമായി വാക്​സിൻ വിതരണം ചെയ്യുമെന്ന്​ കഴിഞ്ഞ ദിവസം ചേർന്ന കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച്​ ഹമദ്​ രാജാവി​​ൻ്റെ ഉത്തരവിനെയും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ​പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നടപടികളെയും ആരോഗ്യ മന്ത്രാലയം പ്രശംസിക്കുകയുണ്ടായി.

18 വയസിൽ മുതിർന്നവർക്ക് പ്രതിദിനം 5000 മുതൽ 10000 പേർക്കെന്നോണം 27 മെഡിക്കൽ സെൻ്ററുകൾ മുഖേന വാക്സിനേഷൻ നടപ്പിലാക്കാനാണ് പദ്ധതി. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോളുകൾ പാലിച്ച് രാജ്യത്തെ കോവിഡ് പ്രതിരോധ മെഡിക്കൽ ടാസ്ക് ഫോഴ്സാണ് വാക്സിനേഷൻ്റെ ചുമതല വഹിക്കുക. ലോകാരോഗ്യ സംഘടന അംഗീകരിച്ച അമേരിക്കൻ -ജർമൻ കമ്പനിയുടെ ഫൈസർ/ബയോ എൻടെക് വാക്സിനാണ് ബഹ്റൈൻ വിതരണം ചെയ്യുന്നത്. ലോകത്ത് ബ്രിട്ടന് ശേഷം ഈ വാക്സിൻ ലഭ്യമാക്കുന്ന ആദ്യ രാജ്യമാണ് ബഹ്റൈൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!