bahrainvartha-official-logo
Search
Close this search box.

മൈത്രി സോഷ്യൽ അസോസിയേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

IMG-20201217-WA0012

മനാമ: മൈത്രി സോഷ്യൽ അസോസിയേഷൻ അദ്‌ലിയ അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് ഡിസംബർ ഒന്നിന് ആരംഭിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. അഞ്ഞൂറോളം ആളുകൾ കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി നടന്നു വന്ന ക്യാമ്പിൽ പങ്കെടുത്തുവെന്ന് ഭാരവാഹികൾ പറഞ്ഞു. പങ്കെടുത്തവർക്കെല്ലാം സൗജന്യ രക്ത പരിശോധനയും നടത്തിയിരുന്നു.

മെഡിക്കൽ ക്യാമ്പ് കോ ഓർഡിനേറ്റർ നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങ് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ചെയർമാൻ അരുൾ ദാസ് ഉദ്ഘാടനം ചെയ്തു. ഗൾഫിലെ ജീവിത സാഹചര്യങ്ങളിൽ പ്രവാസികൾക്കുണ്ടാകുന്ന പലവിധ രോഗനിർണ്ണയങ്ങൾക്കും ഉപകാരപ്രദമായിരുന്നു മൈത്രിയുടെ ക്യാമ്പെന്ന് ആശുപത്രി ജനറൽ മാനേജർ അഭിപ്രായപ്പെട്ടു. തുടർന്നും മൈത്രിയുമായി സഹകരിച്ചിച്ചു കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തയ്യാറാണെന്ന് ഹോസ്പിറ്റൽ ജനറൽ മാനേജർ മുഹമ്മദ് ആസിഫ് അറിയിച്ചു.
ബി.കെ.എസ്.എഫ് കൺവീനർ ഹാരിസ് പഴയങ്ങാടി, മുൻ ഐ. സി. ആർ. എഫ് ചെയർമാൻ ജോൺ ഐപ്പ്, സാമൂഹിക പ്രവർത്തകനും കേരളീയ സമാജം റിലീഫ് കമ്മിറ്റി അംഗവുമായ കെ ടി സലിം, മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര, വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ ജനറൽ സെക്രട്ടറി ജയേഷ് പണിക്കർ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ലിജോയ് ചക്കാലക്കൽ, റഫീഖ് അബ്ദുല്ല, സയ്ദ്, കണ്ണൂർ അജിത് ,മൈത്രി എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു പത്തനംതിട്ട അൻവർ ശൂരനാട് എന്നിവർ ആശംസകൾ നേർന്നു.
ഹോസ്പിറ്റൽ ജനറൽ മാനേജർ മുഹമ്മദ് ആസിഫ് , അഡിമിനിസ്ട്രേറ്റർ ലിജോ ചക്കാല, ബിൻസി മാത്യു, ലാബ് അസിസ്റ്റന്റ് ഷെറീന അനസ് , ലൗയ്‌സ് എന്നിവരെ മൈത്രി ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു. നൗഷാദ് അടൂർ , അബ്ദുൽ വഹാബ് കരുനാഗപ്പള്ളി, ധൻജീബ് അബ്ദുൽ സലാം, മുഹമ്മദ് നബീൽ, ഷിജു ഏഴംകുളം ഷംനാദ് വിഴിഞ്ഞം എന്നിവർ പങ്കെടുത്തു. സക്കീർഹുസൈൻ സ്വാഗതവും സുനിൽ ബാബു നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!