ഒരേ ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന പെലെയുടെ റെക്കോർഡ് മറികടന്ന് മെസ്സി

ഒരേ ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന പെലെ യുടെ റെക്കോർഡ് മറികടന്ന് മെസ്സി.ലാ ലിഗയില്‍ റയല്‍ വല്ലാഡോലിഡിനെതിരെയായിരുന്നു മെസ്സിയുടെ റെക്കോര്‍ഡ് നേട്ടം.

റയൽ വല്ലാഡോളിഡിനെതിരെ 65-ാം മിനിറ്റിൽ ആയിരുന്നു ലയണൽ മെസ്സി തന്റെ 644-ാം ഗോൾ ബാഴ്‌സലോണക്ക് വേണ്ടി നേടിയത്.

പെട്രിയുടെ സുന്ദരമായ അസിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. ബാഴ്​സക്കായി 749 മത്സരങ്ങളിൽ നിന്നാണ് മെസ്സി ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. സാ​ന്‍റോസിനായി 665 മത്സരങ്ങളിൽ നിന്നായിരുന്നു പെലെ 663 ഗോൾ നേടിയത്.

തന്‍റെ റെക്കോർഡിനൊപ്പമെത്തിയ മെസ്സിയെ പെലെ അഭിനന്ദിച്ചു.

”കളിതുടങ്ങുന്ന കാലത്ത്​ ഒരു റെക്കോർഡും തകർക്കുമെന്ന് താൻ ​കരുതിയിരുന്നില്ല. പ്രത്യേകിച്ചും പെലെയുടെ പേരിലുള്ള റെക്കോർഡ്​. കഴിഞ്ഞ വർഷങ്ങളിൽ തന്നെ സഹായിച്ച സഹതാരങ്ങൾക്കും, സുഹൃത്തുക്കൾക്കും, കുടുംബത്തിനും ​ നന്ദി” -റെക്കോർഡിന്​ പിന്നാലെ മെസ്സി പ്രതികരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!