വെളിയംകോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

0001-15924939858_20210124_122002_0000

മനാമ: വെളിയംകോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. വെളിയംകോട്​ ബീവിപ്പടി പുതുവീട്ടിൽ അലി(46)യാണ് മരിച്ചത്. 22 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയാണ്. മനാമ സെൻട്രൽ മാർക്കറ്റിലെ വെജിറ്റബിൾ വിഭാഗത്തിൽ ജീവനക്കാരനായിരുന്നു​. പുലർച്ചെ മാർക്കറ്റിലേക്ക്​ പുറപ്പെടേണ്ട സമയത്ത്​ കാണാത്തതിനെത്തുടർന്ന്​ സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ്​ ഉറക്കത്തിനിടയിൽ മരണം സംഭവിച്ചതായി അറിയുന്നത്​.

ഭാര്യ: റാഫിയ, മക്കൾ: ലിയ, നേഹ, മുഹമ്മദ്​ ഹനാൻ. സഹോദരങ്ങൾ: അബൂബക്കർ(ബഹ്​റൈൻ) ഹനീഫ (ബഹ്​റൈൻ), ഹംസ, ഉമ്മർ. പരേതനായ യാഹു ഹാജിയാണ്​ പിതാവ്​, മാതാവ്​: മറിയം. മൃതദേഹം സൽമാനിയ മെഡിക്കൽ ​കോപ്ലക്​സ്​ മോർച്ചറിയിൽ. മൃതദേഹം കോവിഡ് മാനദണ്ഡങ്ങളോടെ ബഹ്റൈനിൽ തന്നെ സംസ്കരിക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!