bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിലെ കൊവിഡ് നിയന്ത്രണങ്ങൾ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി

received_1365748140444819

മ​നാ​മ: അതിവേഗം പടരുന്ന കൊവിഡ് വൈറസിന്റെ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ രാജ്യത്ത് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ന്നാ​ഴ്​​ച​ത്തേ​ക്കു​കൂ​ടി നീട്ടിയതായി നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം അറിയിച്ചു. ഫെ​ബ്രു​വ​രി 21 മു​ത​ൽ മാ​ർ​ച്ച്​ 14 വ​രെ​യാ​ണ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​വു​ക. വീ​ടു​ക​ളി​ലും സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ലും 30 പേ​രി​ൽ അ​ധി​ക​മു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ളും പാടില്ലെന്നാണ് നിർദേശം. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്​​കൂ​ൾ ഉ​ൾ​പ്പെ​ടെയുള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി​യു​ള്ള പഠന പ്രവർത്തനങ്ങൾ ഉ​ണ്ടാ​കി​ല്ല. പകരം പ​തി​വ് രീതിയിൽ ഒാ​ൺ​ലൈ​ൻ പ​ഠ​നം തു​ട​രും. സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളി​ൽ 70 ശ​ത​മാ​നം വ​രെ ജീ​വ​ന​ക്കാ​രോട്​ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇ​ൻ​ഡോ​ർ ജിം​നേ​ഷ്യ​ങ്ങ​ളും നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളും ഉൾപ്പെടെ ഉള്ളവ അ​ട​ച്ചി​ടാനും സ്വ​കാ​ര്യ ജിം​നേ​ഷ്യ​ങ്ങ​ൾ​ക്ക്​ പു​റ​ത്തു​ള്ള കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ൾ 30 പേ​രി​ൽ അ​ധി​ക​മാ​കാ​തെ ന​ട​ത്താനുമാണ് അനുമതിയുള്ളത്. ​റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ക​ഫേ​ക​ളി​ലും അ​ക​ത്ത്​ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നുള്ള നിയന്ത്രണങ്ങൾ​ തു​ട​രും. എന്നാൽ പു​റ​ത്ത്​ ഭ​ക്ഷ​ണം നൽകുന്ന സംവിധാനത്തിന് അനുമതി നൽകിയിട്ടുണ്ട്. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ മുഴുവനായും പാ​ലി​ക്ക​ണ​മെ​ന്ന്​ നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​ആ​ഹ്വാ​നം ചെ​യ്​​തു. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ൾ വീ​ണ്ടും ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാണ് ഫെ​ബ്രു​വ​രി ഏ​ഴ് മുതൽ കൂടുതൽ​ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​ത്. 21 വ​രെ​യാ​ണ്​ അ​ന്ന്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. അതാണ് നിലവിൽ മാർച്ച് 14 വരെ ദീർഘിപ്പിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!