ന്യൂഡൽഹി: രണ്ടാം ഘട്ട വാക്‌സിനേഷൻ 60 വയസ്സിന് മുകളിലുള്ളവർക്ക് ആദ്യം നൽകും. 50 വയസ്സ് മുതൽ ഉള്ളവരെ പട്ടികയിൽ ഉൾപ്പെടുത്തും. രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് വാക്‌സിൻ നൽകുക. അതിൽ ഒരു വിഭാഗത്തിന് വാക്സീൻ സൗജന്യമായിരിക്കുമെന്നാണ് റിപ്പോർട്ട്. സൗജന്യമായി ലഭിക്കാനുള്ള മാനദണ്ഡങ്ങൾ ആരോഗ്യ മന്ത്രാലയം ഉടൻ അറിയിക്കും.
60 വയസ്സിനു മുകളിലുള്ളവരിൽ ശ്വാസകോശവുമായി ബന്ധപ്പെട്ട് ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർ (ആസ്മ, സിഒപിഡി, ബ്രോങ്കൈറ്റിസ് തുടങ്ങിയവ), ഗുരുതര കരൾ രോഗികൾ (മദ്യപാനം മൂലവും മഞ്ഞപ്പിത്തം മൂലവും), പാർക്കിസൻസ്, പക്ഷാഘാതം, പ്രമേഹം, രക്തസമ്മർദം, അർബുദം, ഹൃദയസംബന്ധമായി ഗുരുതര പ്രശ്നങ്ങളുള്ളവർ, ഗുരുതര വൃക്കരോഗമുള്ളവർ എന്നിവർക്കാണ് കോവിഡ് കാലത്ത് പ്രത്യേക പരിചരണം ആവശ്യമുള്ളത്.