bahrainvartha-official-logo
Search
Close this search box.

കേരള നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹ്‌റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ പ്രചരണ ലോഗോ പ്രകാശനം ചെയ്തു

WhatsApp Image 2021-03-13 at 11.35.21 AM

കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹ്‌റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ തിരഞ്ഞെടുപ്പ് ലോഗോ പ്രകാശനം ചെയ്തു. ബഹ്‌റൈൻ പ്രതിഭ ആസ്ഥാനത്തു ചേർന്ന പ്രകാശന ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് ലോഗോ പ്രകാശനം ചെയ്തു. ജില്ലകൾ കേന്ദ്രീകരിച്ചും എല്ലാ നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചും കൂട്ടായ്‌മകൾ രൂപീകരിച്ചുകൊണ്ടാണ് ബഹ്‌റൈൻ പ്രവാസമേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജില്ലാ കൂട്ടായ്മകളുടെ ഉദ്‌ഘാടനം ഓൺലൈൻ ആയി ഈ ആഴ്ച നടക്കും. നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഘടകകക്ഷി നേതാക്കൾ ജില്ലാ തല ഉദ്‌ഘാടനം നിർവഹിക്കും.

ജില്ലകളിലെ സ്ഥാനാർത്ഥികൾ പ്രവാസികളുമായി ഇതിൽ സംവദിക്കും. സോഷ്യൽ മീഡിയ പ്രചാരണം, റൂം സന്ദർശനം തുടങ്ങി നിരവധി പ്രചാരണ പരിപാടികൾ ആണ് ഇടതുപക്ഷ കൂട്ടായ്മ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്ന പോസ്റ്റുകൾ ഇതിനകം തന്നെ വ്യാപകമായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

എൽ ഡി എഫിന്റെ പ്രവാസ മേഖലയിലെ വിവിധ സാംസ്‌കാരിക സംഘടനാ നേതാക്കൾ ആയ സുബൈർ കണ്ണൂർ, ഫൈസൽ എഫ് എം, ഷാജി മുതല, മൊയ്‌ദീൻ കുട്ടി പുളിക്കൽ, കാസിം മലഞ്ചൽ, പ്രതിഭ സെക്രട്ടറി ലിവിൻ കുമാർ, പ്രസിഡന്റ് കെ എം സതീഷ്, മഹേഷ് മൊറാഴ, ഡി സലിം, നിതിൻരാജ് കൊല്ലം, റഫീഖ് അബ്ദുള്ള എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!