തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷമപരിശോധന പൂർത്തിയായി. സൂക്ഷമ പരിശോധനയ്ക്ക് ശേഷം 140 മണ്ഡലങ്ങളിലായി 1,061 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 19 ആയിരുന്നു. 2,180 അപേക്ഷകളാണ് മൊത്തമായി ലഭിച്ചത്. ഇതിൽ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 1,119 പത്രികകൾ തള്ളി. നാമനിർദേശ പത്രിക പിൻവലിക്കാൻ 22 വരെ സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ഏപ്രിൽ ആറിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിന് വോട്ടെണ്ണൽ നടക്കും.