bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ 20കാരി കോവിഡ് ബാധിച്ചു മരിച്ചു, രാജ്യത്തെ കോവിഡ് മരണങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പ്രവാസി വനിത

covid

മനാമ: ബഹ്റൈനിൽ 20 വയസുകാരി കോവിഡ് ബാധിച്ചു മരിച്ചു. ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട രാജ്യത്തെ ഏറ്റവും പുതിയ കോവിഡ് വിവരങ്ങളിലാണ് 20കാരിയായ പ്രവാസി വനിത കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 506 ആയി. 20 കാരിയെ കൂടാതെ 54, 69 വയസുകാരായ രണ്ട് ബഹ്റൈനി വനിതകൾ കൂടി ഇന്ന് മരണപ്പെട്ടിട്ടുണ്ട്.

7199 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. 127 പേരാണ് പ്രത്യേക ചികിത്സ ആവിശ്യമുള്ളവരായുള്ളത്. 49 പേരുടെ നില ഗുരുതരമാണ്.

ബഹ്‌റൈനിൽ ലഭ്യമായ വാക്സിനുകൾ എല്ലാം കാര്യക്ഷമമാണെന്നും കൊവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ ഇനിയും വൈകരുതെന്നും ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് കൺസൾട്ടന്റും ഇമ്യൂണൈസേഷൻ ഗ്രൂപ്പ് മേധാവിയുമായ ഡോ. ബസ്മ അൽ സഫർ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!