മനാമ: 36 വർഷത്തോളം ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ജീവനക്കാരനായിരുന്ന വയനാട് സ്വദേശി നാട്ടിൽ മരണപ്പെട്ടു. വയനാട് താഴെ അരപ്പറ്റ ഗ്രീൻവില്ല അബ്ദുള്ളയാണ് മരിച്ചത്. 65 വയസായിരുന്നു. ഇന്ന് വൈകിട്ട് ഏഴരയോടെ കാൽ തെറ്റി കിണറ്റിൽ വീഴുകയായിരുന്നു. മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.