bahrainvartha-official-logo
Search
Close this search box.

ബി അവെയർ ആപ്പിൽ പുതിയ ഫീച്ചറുകൾ; വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഫോട്ടോ ലഭ്യമാകും

beaware

മനാമ: പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബി അവയർ ആപ്പിൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി ബഹറൈൻ സർക്കാർ. വാക്സിനേഷൻ സ്വീകരിച്ച സ്വദേശികളുടെയും താമസക്കാരുടെയും ഫോട്ടോയും വിവരവും ഇനി ബി അവയർ ആപ്പിൽ ലഭ്യമായിരിക്കുമെന്ന് ഇൻഫോർമേഷൻ ആൻഡ് ഇ – ഗവൺമെന്റ് അതോറിറ്റി അറിയിച്ചു. 

ആരോഗ്യമന്ത്രാലയവുമായി ചേർന്നാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. പുതിയ ആപ്പ് ഫീച്ചറിലൂടെ അധികാരികൾക്കും ബിസിനസ് മേഖലയിലുള്ളവർക്കും വാക്സിനേഷൻ സ്വീകരിച്ച വ്യക്തികളുടെ വിവരങ്ങൾ അറിയാൻ സാധിക്കും.

രണ്ട് ഡോസ് വാക്സിൻ  സ്വീകരിച്ച സ്വദേശികളും താമസക്കാരും ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യണം.ഐ ഒ എസ്,  ആൻഡ്രോയിഡ് ഫോണുകളിളിലും   ബഹ്റൈന്റെ E- ഗവൺമെന്റ് ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാണ്.

അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ ഉപഭോക്താക്കൾ പ്രധാന പേജിൽ എത്തി ‘വ്യൂ യുവർ ഫുൾ വാക്‌സിനേഷൻl ‘ എന്നതിൽ ക്ലിക്ക് ചെയ്യണം. ഉപഭോക്താവിന്റെ പേരും ഫോട്ടോയും അടങ്ങുന്ന വിവരങ്ങൾ ഉള്ള പേജിലേക്കാണ് ഇത് എത്തിക്കുന്നത്. കോവിഡ് മുക്തരായ വ്യക്തികൾക്കായുള്ള ഈ സവിശേഷത ഉടൻ സജീവമാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!