bahrainvartha-official-logo
Search
Close this search box.

വിദേശകാര്യ മന്ത്രാലയത്തിന്റെ എട്ടാമത് കൗൺസിൽ യോഗം ചേർന്നു

featured image (3)

മനാമ: എട്ടാമത് വിദേശകാര്യ മന്ത്രാലയ കൗൺസിൽ യോഗം മനാമയിൽ നടന്നു. വിദേശകാര്യ മന്ത്രി, മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിമാർ, ഡയറക്ടർ ജനറൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മന്ത്രാലയത്തിന്റെ നയതന്ത്രപരവും ഭരണപരവുമായ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിൽ കൗൺസിലിന്റെ ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ സഹായിക്കുന്ന വിദേശ കാര്യമന്ത്രാലയത്തിനും, പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നൽകുന്ന പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ രാജ്യത്തെ  പ്രോത്സാഹിപ്പിക്കുന്നതിനും ബഹ്‌റൈൻ പൗരന്മാർക്ക്  ഉദ്യോഗസ്ഥർ നൽകുന്ന സേവനങ്ങളെയും വിദേശകാര്യ മന്ത്രി ഡോ. അൽ-സയാനി പ്രശംസിച്ചു. യോഗത്തിൽ  നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും നിരവധി പുതിയ തീരുമാനങ്ങൾക്കും ചട്ടങ്ങൾക്കും അംഗീകാരം നൽകുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!