മനാമ: ഈദ് ഉൽ ഫിത്ർ ദിനത്തിൽ ആശംസകൾ കൈമാറി രാജാവും കിരീടാവകാശിയും. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫക്ക് രാജ്യത്തെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കാനുള്ള ആരോഗ്യവും സന്തോഷവും ദീർഘായുസ്സും ഉണ്ടാകട്ടെ എന്ന് പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ആശംസിച്ചു. ആഘോഷ വേളയിൽ അറബ്, ഇസ്ലാമിക്ക് രാഷ്ട്രങ്ങൾക്ക് പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
രാജ്യത്തെ ജനങ്ങൾക്കും രാജാവും പ്രിൻസ് സൽമാനും ഈദ് ആശംസകൾ നേർന്നു. മനുഷ്യരാശി വൈറസിൽ നിന്നും എത്രയും വേഗം മുക്തി നേടട്ടെ എന്നും രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ ആശംസിച്ചു.