bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ വീണ്ടും മൂവായിരം കടന്ന് പ്രതിദിന കോവിഡ് കേസുകൾ, 20 മരണം; നിലവിലെ രോഗബാധിതർ 26883 ആയി

IMG_20210528_094747_686

മനാമ: ബഹ്റൈനിൽ വീണ്ടും ഉയർന്ന റെക്കോർഡ് പ്രതിദിന കോവിഡ് നിരക്ക് രേഖപ്പെടുത്തി. 3051 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രണ്ടാം തവണയാണ് രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ മൂവായിരം പിന്നിടുന്നത്. മെയ് 27ന് 24 മണിക്കൂറിനിടെ 20,459 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് കണ്ടെത്തിയതിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിദിന കേസുകളാണിത്. 14.91% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1184 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 1861 പേർക്ക് സമ്പർക്കങ്ങളിലൂടെയും 6 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 26,883 ആയി ഉയർന്നു. ചികിത്സയിലുള്ളവരിൽ 250 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

അതേസമയം 1,970 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണവും 2,01,683 ആയി ഉയർന്നു. ഇന്നലെ മരണപ്പെട്ട 20 പേരടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 902 ആയി തുടരുകയാണ്. ആകെ 45,68,702 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 8,97,414 പേർ ഇതുവരെ ഓരോ ഡോസും 7,58,376 പേർ രണ്ട് ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയോ ബി അവെയർ ആപ്പ് വഴിയോ രെജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!