bahrainvartha-official-logo
Search
Close this search box.

സൗദി പ്രവാസികള്‍ക്ക് ബഹ്‌റൈൻ കെഎംസിസിയുടെ സമാശ്വാസം: ചാര്‍ട്ടേഡ് വിമാനങ്ങളിൽ അതിർത്തി കടന്നത് 320ഓ​ളം പേർ

featured (28)

മനാമ: ബ​ഹ്റൈ​നി​ല്‍ കു​ടു​ങ്ങി​യ സൗ​ദി പ്ര​വാ​സി​ക​ള്‍ക്ക് സ​മാ​ശ്വാ​സ​മാ​യി കെ.​എം.​സി.​സി ബ​ഹ്റൈ​ന്‍ ഒ​രു​ക്കി​യ ചാ​ര്‍ട്ടേ​ഡ് വി​മാ​ന​ങ്ങ​ള്‍ സൗ​ദി​യി​ലെ​ത്തി. റി​യാ​ദ്, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ലാ​യി ചാ​ർട്ടേ​ഡ്​ വി​മാ​ന​ങ്ങ​ള്‍ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. 320ഓ​ളം യാ​ത്ര​ക്കാ​ർ ഈ ​വി​മാ​ന​ങ്ങ​ളി​ൽ സൗ​ദി​യി​ലെ​ത്തി.

കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ വ​ഴി​യു​ള്ള യാ​ത്ര മു​ട​ങ്ങി​ പ്ര​തി​സ​ന്ധി​യി​ലാ​യ പ്ര​വാ​സി​ക​ളു​ടെ പ്ര​യാ​സ​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞാ​ണ് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി ചാ​ര്‍ട്ടേ​ഡ് വി​മാ​ന സ​ര്‍വി​സ് ഒ​രു​ക്കി​യ​ത്. പ്ര​വാ​സി​ക​ളി​ല്‍ ചി​ല​ര്‍ക്കെ​ങ്കി​ലും ആ​ശ്വാ​സ​മേ​കാ​ന്‍ സാ​ധി​ച്ച​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് കെ.​എം.​സി.​സി ബ​ഹ്റൈ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍, ജ​ന. സെ​ക്ര​ട്ട​റി അ​സൈ​നാ​ര്‍ ക​ള​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ല്‍ പ്ര​വാ​സ സ​ഹോ​ദ​ര​ന്മാ​ര്‍ക്ക് ക​രു​ത​ലേ​കേ​ണ്ട​ത് ഏ​വ​രു​ടെ​യും ക​ട​മ​യാ​ണ്. ഇ​തി​ന് എ​ല്ലാ സ​ഹ​ക​ര​ണ​വും ന​ല്‍കി​യ​വ​ര്‍ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

ഫ്ലൈ ​സാ​ഫ്രോ​ണ്‍ ട്രാ​വ​ല്‍സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ചാ​ര്‍ട്ടേ​ഡ് വി​മാ​നം ഒ​രു​ക്കി​യ​ത്. ട്രാ​വ​ല്‍സ് ഉ​ട​മ വി.​പി. അ​ഫ്‌​സ​ല്‍, പ്രതിനിധികളായ ഷമീർ ഹംസ, സനു സത്താർ, കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ നേ​താ​ക്ക​ളാ​യ ഗ​ഫൂ​ര്‍ കൈ​പ്പ​മം​ഗ​ലം, ഷാ​ഫി പാ​റ​ക്ക​ട്ട എ​ന്നി​വ​രാ​ണ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി​യ​ത്. ആ​ശ​ങ്ക​ക​ള്‍ മാ​റി സൗ​ദി​യി​ൽ എ​ത്തി​യ​തിൻറെ സ​ന്തോ​ഷ​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ര്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!