മനാമ: കോവിഡ് പ്രതിരോധ മേഖലയിലെ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് സർവീസിൽ രണ്ട് അധിക പ്രമോഷണൽ റാങ്കുകൾ നൽകാൻ ധാരണയായി. രാജ്യത്തിന് വേണ്ടി നടത്തുന്ന വിശ്രമമില്ലാത്ത പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് തീരുമാനം. പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും നടപടിയെ ആരോഗ്യമന്ത്രി ഫഈഖ ബിൻത് സെയ്ദ് അൽ സാലിഹ് പ്രശംസിച്ചു. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന മുൻനിര പ്രവർത്തകരുടെ ശ്രമങ്ങളെ ആരോഗ്യമന്ത്രി പ്രശംസിച്ചു.
മുൻനിര പ്രവർത്തകർക്ക് നൽകിയ ഈ അംഗീകാരം രാജ്യത്തിനും പൗരന്മാർക്കും കൂടുതൽ സേവനം നൽകുന്നതിന് പ്രചോദനം നൽകുന്നതാണ്. മുൻ നിര പ്രവർത്തകർക്ക് നൽകിയ രാജകീയ നിർദേശങ്ങളും പിന്തുണയും രാജ്യത്തെ ജനങ്ങൾക്കായി വിശ്രമം ഇല്ലാതെ പ്രവർത്തിക്കാനുള്ള ഊർജ്ജം നൽകുന്നതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.