bahrainvartha-official-logo
Search
Close this search box.

ഒരു മാസത്തിനിടെ മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത് 1000 റസ്റ്റോറന്റുകൾ

violations

മനാമ: ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ച കോവിഡ് പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഒരു മാസത്തിനിടെ ആയിരത്തോളം റസ്റ്റോറന്റ്കൾക്കും കഫേകൾക്കും എതിരെ  ആരോഗ്യമന്ത്രാലയം കേസ് രജിസ്റ്റർ ചെയ്തു. മെയ് 27 മുതൽ ജൂൺ 24 വരെ നടത്തിയ പരിശോധനകളിൽ 16 റസ്റ്റോറന്റ്കളാണ് അടച്ചുപൂട്ടലിന് വിധേയമായത്. നൂറോളം സ്ഥാപനങ്ങളിലാണ് ദിവസേന ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. 

കഴിഞ്ഞ ദിവസം 164 ഔട്ട്‌ലെറ്റുകളിൽ നടത്തിയ പരിശോധനയിൽ 36 റസ്റ്റോറന്റ്കൾക്കെതിരെ നിയമ ലംഘന നടത്തിയതിന് പിഴ ഈടാക്കിയിട്ടുണ്ട്. സലൂണുകളിലും സ്പാകളിലും പരിശോധന നടത്തുന്നുണ്ട്. ടാസ്ക് ഫോഴ്സ് നിർദേശിച്ച നിയമങ്ങൾ പാലിക്കാത്ത പള്ളികൾക്കെതിരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!