bahrainvartha-official-logo
Search
Close this search box.

കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിൽ ബഹ്‌റൈൻ നടത്തിയ ശ്രമങ്ങളെ പ്രകീർത്തിച്ച് സ്പീക്കർ

speaker

മനാമ: രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുള്ള രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശങ്ങളെ പ്രശംസിച്ച് സ്പീക്കർ ഫഔസിയ ബിന്ത് അബ്ദുല്ല സൈനാൽ. കോവിഡ് പ്രധിരോധത്തിനായി ദേശിയ തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെയും സ്പീക്കർ പ്രശംസിച്ചു. പകർച്ചവ്യാധിയോട് പോരാടുന്നതിലും, അണുബാധയുടെ തോത് ഗണ്യമായി കുറയുന്നതിലും, പ്രതിരോധ കുത്തിവയ്പ്പ് പ്രചാരണത്തിലെ പ്രിൻസ് സൽമാന്റെ പങ്കാളിത്തവും രാജ്യത്തിൻ മികച്ച ഫലങ്ങൾ കൈവരികരിക്കാൻ സഹായിച്ചതായി സ്പീക്കർ പറഞ്ഞു. വിവിധ മേഖലകളിലെ പോസിറ്റിവിറ്റി നിരക്കിനെ അടിസ്ഥാനമാക്കി കോവിഡ് അലേർട്ട് ലെവൽ ട്രാഫിക് ലൈറ്റ് സിസ്റ്റം അവതരിപ്പിച്ച് കൊറോണ വൈറസിനെ നേരിടാൻ ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് സ്വീകരിച്ച നടപടിയെ സ്പീക്കർ പ്രശംസിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ശ്രമങ്ങൾ, എക്സിക്യൂട്ടീവ്-ലെജിസ്ലേറ്റീവിന്റെ സഹകരണം എന്നിവയിലൂടെ മഹാമാരിയെ മറികടക്കാൻ ബഹ്‌റൈന് സാധിക്കുമെന്ന ആത്മവിശ്വാസം സ്പീക്കർ പ്രകടിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!