മനാമ: വാക്സിൻ സ്വീകരിക്കുകയോ കോവിഡ് രോഗമുക്തി നേടുകയോ ചെയ്തവർക്ക് ആഗസ്റ്റ് 4 ബുധനാഴ്ച മുതൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിലെ സേവനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുമെന്ന് ബഹ്റൈൻ എയർപോർട്ട് ഉദ്യോഗസ്ഥർ അറിയിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചാണ് തീരുമാനമെടുത്തതെന്നും യാത്രക്കാർക്ക് അറൈവൽ ഹാളിന്റെയും ഡിപ്പാർച്ചർ ഹാളിന്റെയും സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് എയർപോർട്ട് മാനേജർ അറിയിച്ചു.