bahrainvartha-official-logo
Search
Close this search box.

ഹിജ്‌റ പുതുവത്സരാശംസകൾ കൈമാറി ബഹ്‌റൈൻ ഭരണാധികാരികൾ 

New Project - 2021-08-09T183520.817

മ​നാ​മ: 1443 പുതിയ ഹിജ്‌റ വർഷത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് അഭിനന്ദന സന്ദേശം അയച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്  സൽമാൻ ബിൻ ഹമദ് അൽ ഖലീഫ.

പ്രിൻസ് സൽമാൻ ഹമദ് രാജാവിന് ആരോഗ്യവും സന്തോഷവും ആശംസിച്ചു. ബഹ്റൈനും  അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കും കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും അദ്ദേഹം ആശംസിച്ചു. കോവിഡ്  മഹാമാരിയിൽ നിന്നും ലോകത്തെ എത്രയും വേഗം കരകയറട്ടെ എന്നും പുതുവത്സര മുഹൂർത്തത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. കിരീടാവകാശിക്ക് ഹമദ് രാജാവ് നന്ദി അറിയിക്കുകയും അദ്ദേഹത്തിന്  ആരോഗ്യവും ക്ഷേമവും ആശംസിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!