bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ കേരളീയ സമാജം, അംഗങ്ങൾക്ക് പായസവിതരണം നടത്തുന്നു

New Project - 2021-08-16T125331.565

മനാമ: ബഹ്‌റൈൻ കേരളീയ സമാജം എല്ലാ വർഷവും നടത്തി വരുന്ന ഓണസദ്യ ഈ വര്ഷം നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ സമാജം അംഗങ്ങൾക്ക് പായസം വിതരണം നടത്തുന്നതായി സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. പഴയിടം മോഹനൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ ആണ് പായസം തയ്യാറാക്കുന്നത്. ഈ വരുന്ന വെള്ളിയാഴ്ച (27 ഓഗസ്റ്റ് 2021) സമാജത്തിൽ വച്ചാണ് പായസ വിതരണം ഉണ്ടാവുക. രാവിലെ 10 മണി മുതൽ 12:30 മണി വരെയാണ് പായസ വിതരണം. രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങൾക്ക് മാത്രമാണ് പായസ വിതരണം ഉണ്ടാവുക എന്ന് സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!