bahrainvartha-official-logo
Search
Close this search box.

അ​ഫ്​​ഗാ​നിലേക്ക് സ​ഹാ​യം എത്തിക്കാൻ നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച് ബഹ്‌റൈൻ മന്ത്രിസഭാ യോഗം

New Project - 2021-09-08T002206.586

മനാമ: അ​ഫ്​​ഗാ​ൻ ജ​ന​ത​ക്ക്​ ബ​ഹ്​​റൈ‍െൻറ പ്ര​ത്യേ​ക സ​ഹാ​യം ന​ൽ​കി​യ​ത്​ മ​നു​ഷ്യ​ത്വ​പ​ര​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം വിലയിരുത്തി. ഇ​തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ റോ​യ​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ന്​ ന​ന്ദി അ​റി​യി​ച്ചു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ്​ അ​ഫ്​​ഗാ​ൻ ജ​ന​ത​ക്ക്​ സ​ഹാ​യം ന​ൽ​കാ​ൻ ന​ട​പ​ടി കൈ​ക്കൊ​ണ്ട​ത്. മാ​ന​വി​ക​ത​യെ എ​ല്ലാ​യ്​​പോ​ഴും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഹ​മ​ദ്​ രാ​ജാ​വിൻറെ ന​ട​പ​ടി അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​താ​ണെ​ന്നും വി​ല​യി​രു​ത്തി.

സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ​ക്കു​നേ​രെ യ​മ​നി​ലെ ഹൂ​തി വി​മ​ത​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ശ്ര​മ​ങ്ങ​ളെയും മ​ന്ത്രി​സ​ഭ യോ​ഗം അ​പ​ല​പി​ച്ചു. നി​ര​പ​രാ​ധി​ക​ളു​ടെ​യും സി​വി​ലി​യ​ന്മാ​രു​ടെ​യും ജീ​വ​ന്​ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​ന്താ​രാ​ഷ്​​ട്ര മ​ര്യാ​ദ​ക​ൾ​ക്കും മ​നു​ഷ്യ​ത്വ​ത്തി​നും ഭീ​ഷ​ണി​യാ​ണ്. ഇ​ത്ത​രം ഭീ​രു​ത്വം നി​റ​ഞ്ഞ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ ഹൂ​തി​ക​ളെ പി​ന്തി​രി​പ്പി​ക്കു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണ​മെ​ന്നും മ​ന്ത്രി​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​രിന്റെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തിൻറെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണം തു​ട​രു​ന്ന​തി​ന്​ മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി. മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ഉ​ചി​ത​മാ​യ ജോ​ലി​ക​ളി​ലേ​ക്ക്​ പ​ര​സ്​​പ​രം മാ​റു​ന്ന​തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള സി​വി​ൽ സ​ർ​വി​സ്​ സ​മി​തി നി​ർ​ദേ​ശ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ അ​വ​രു​ടെ ക​ഴി​വും അ​നു​ഭ​വ​സ​മ്പ​ത്തും വ​ള​ർ​ത്തു​ന്ന​തി​ന്​ ഇ​ത്​ സ​ഹാ​യി​ക്കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

ബ​ഹ്​​റൈ​നും സൈ​പ്ര​സും ത​മ്മി​ൽ സാ​മ്പ​ത്തി​ക, സാ​​ങ്കേ​തി​ക മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​രി​ക്കാ​ൻ അം​ഗീ​കാ​രം ന​ൽ​കി. രാ​സാ​യു​ധ​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​വും സൂ​ക്ഷി​പ്പും നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്​ അ​നു​മ​തി ന​ൽ​കി. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗു​ദൈ​ബി​യ പാ​ല​സി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ റി​പ്പോ​ർ​ട്ട്​ സെ​ക്ര​ട്ട​റി അ​വ​ത​രി​പ്പി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!