മനാമ: സ്വന്തം നഗ്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചയാളുടെ അപ്പീൽ കോടതി തള്ളി. 35 കാരനായ പ്രവാസിയെയാണ് കഴിഞ്ഞ ഒക്ടോബറിൽ ജറാദ ദ്വീപിൽ നിന്നെടുത്ത തൻറെ നഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് അറസ്ററ് ചെയ്തത്.
ഈ കേസിൽ മൂന്ന് മാസം തടവിലായിരുന്ന ഇയാളുടെ അപ്പീൽ കോടതി തള്ളി. പൊതു സ്ഥലത്തു നിന്നും സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോകളും എടുത്ത് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതയാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്.