bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈന്‍ ഒഐസിസി ഗാന്ധി ജയന്തി ആഘോഷിച്ചു

New Project - 2021-10-04T164955.534

മനാമ: കോൺഗ്രസ് നേതാക്കളും, പ്രവര്‍ത്തകരും ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രചാരകരാവണമെന്നും സ്വന്തം ജീവിതം കൊണ്ട് ഗാന്ധിസം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്ന ജീവിതചര്യയുടെ ഭാഗം ആയെങ്കില്‍ മാത്രമേ ഇന്ത്യയില്‍ കോൺഗ്രസ്സ് പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു പോകുകയുള്ളു എുന്നും ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.

എല്ലാ വിഭാഗം ജനങ്ങളെയും കോൺഗ്രസ് പാര്‍ട്ടിയിലേക്ക് കൊണ്ട് വരാന്‍ നേതൃത്വത്തിന് കഴിയണം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി ഇന്ത്യയിലെ ഗ്രാമ – ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും, വിവിധ സമുദായിക നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി അവരെയൊക്കെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കുകയും ചെയ്തവെന്ന് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്താനം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒഐസിസി ജനറല്‍ സെക്രട്ടറി ബോബി പാറയില്‍, സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി തുടങ്ങിയവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!