bahrainvartha-official-logo
Search
Close this search box.

കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു

New Project - 2021-10-05T125332.930

മനാമ: കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി പ്രവര്‍ത്തക സംഗമവും, പി വി മുഹമ്മദ് അരീക്കോട് അനുസ്മരണവും സംഘടിപ്പിച്ചു. ബഹ്റൈന്‍ സമസ്ത ചാപ്റ്റര്‍ ഉപാധ്യക്ഷന്‍ സയ്യിദ് യാസര്‍ ജിഫ്രി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗമം കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ പി വി മുഹമ്മദ് അരീക്കോട് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.

‘ചേര്‍ത്തു പിടിക്കാന്‍ ചേര്‍ന്നു നില്‍ക്കാന്‍ കെഎംസിസി യില്‍ അംഗമാവുക’ എ ശീര്‍ഷകത്തില്‍ ബഹ്റൈന്‍ കെഎംസിസി അംഗത്വ പ്രചാരണ ക്യാമ്പയിന്‍ മലപ്പുറം ജില്ലാതല ഉദ്ഘാടനം കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ കെഎംസിസി അംഗത്വം കുഞ്ഞിമുഹമ്മദ് വളാഞ്ചേരിക്ക് നല്‍കി കൊണ്ട് നിര്‍വഹിച്ചു.

സ്ത്രീകള്‍ക്കുള്ള അംഗത്വ വിതരണം കെഎംസിസി സംസ്ഥാന സെക്രട്ടറി ഒ കെ കാസിം കോട്ടക്കല്‍ നിയോജക മണ്ഡലം എം.എല്‍.എ. പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങളുടെ മകള്‍ ഫാത്തിമ ഹനാന്‍ അനസ് തങ്ങള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.

ബഹ്റൈന്‍ കെഎംസിസി യുടെ സാമൂഹ്യ സുരക്ഷാ (അല്‍ അമാന) പദ്ധതി വിശദീകരണം ജനറല്‍ കവീണര്‍ മാസില്‍ പട്ടാമ്പി നിര്‍വ്വഹിച്ചു. അല്‍ അമാനയുടെ ഉദ്ഘാടനം സെക്രട്ടറിയേറ്റ് മെമ്പറും സീനിയര്‍ നേതാവുമായ വി എച്ച് അബ്ദുള്ള, ശബീറലിക്ക് നല്‍കി നിര്‍വ്വഹിച്ചു.

കെഎംസിസി യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചും മാതൃസംഘടനയായ മുസ്ലിം ലീഗിന്റെ പ്രാധാന്യത്തെ കുറിച്ചും ഹസ്‌നവി മുഹമ്മദ് അസ്ലം ഹുദവി കണ്ണാടിപ്പറമ്പ് മുഖ്യ പ്രഭാഷണം നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!