bahrainvartha-official-logo
Search
Close this search box.

ബഹ്റൈന്‍ പ്രതിഭ സമാഹരിച്ച വിദ്യാകിരണം ഫണ്ട് കൈമാറി

prathibha bahrain

മനാമ: കേരളത്തിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച വിദ്യാകിരണം പദ്ധതിയിലേക്ക് ബഹ്റൈന്‍ പ്രതിഭ സമാഹരിച്ച തുക കൈമാറി. ബഹ്റൈന്‍ പ്രതിഭ രക്ഷാധികാരി സമിതി അംഗം മഹേഷ് യോഗീദാസന്‍, പ്രതിഭ ജോയിന്റ് സെക്രട്ടറി ജി. ബിനു, വനിതാ വേദി എക്സിക്യൂട്ടീവ് അംഗം രശ്മി രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി. മൂന്നുലക്ഷത്തി എഴുപത്തിയയ്യായിരം രൂപയുടെ ചെക്കാണ് കൈമാറിയത്.

‘ഓണമധുരം 2021 ഈ ഓണം കുരുന്നുകള്‍ക്കൊപ്പം’ എന്ന പേരില്‍ ഉത്രാട ദിനത്തില്‍ പായസവിതരണം നടത്തി പ്രതിഭ പ്രവര്‍ത്തകര്‍ പഠനോപകരണ സമാഹരണ ക്യാമ്പയിൻ നടത്തിയിരുന്നു. ഈ ഉദ്യമം വിജയിപ്പിക്കാന്‍ സഹകരിച്ച എല്ലാവരേയും അഭിവാദ്യം ചെയ്യുന്നതായി പ്രതിഭ ജനറല്‍ സെക്രട്ടറി എന്‍വി ലിവിന്‍ കുമാറും പ്രസിഡണ്ട് കെഎം സതീഷും പ്രസ്താവനയിലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!