bahrainvartha-official-logo
Search
Close this search box.

ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ടി.കെ അബ്ദുല്ല അനുസ്മരണം സംഘടിപ്പിച്ചു

PHOTO (9)

മനാമ: പ്രമുഖ പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായിരുന്ന ടി.കെ. അബ്ദുല്ലയുടെ വേർപാടിൽ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പഠനവും ചിന്തയും ജീവിത സപര്യയാക്കിയ ഗവേഷകനും പ്രഭാഷകനുമായിരുന്നു ടി.കെ അബ്ദുല്ലയെന്ന് പരിപാടിയിൽ പങ്കെടുത്തവർ ആഭിപ്രായപ്പെട്ടു. ഇസ്ലാമിക ചിന്താ മേഖലയിൽ ഏറെ മുന്നോട്ടു പോവുകയും പ്രശ്നങ്ങൾ ഉരുക്കഴിച്ച് പഠിക്കുകയും അത് അനുവാചകരിലേക്ക് വാമൊഴിയായും വരമൊഴിയായും ലളിതമായി പകർന്നു നൽകാനുമുള്ള അദ്ദേഹത്തിൻറെ കഴിവ് അദ്വിതീയമായിരുന്നു. അദ്ദേഹത്തിൻറെ വേർപാട് മുസ്ലിം സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്. അത് നികത്താൻ പിൻഗാമികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, സിജി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഷിബു പത്തനംതിട്ട, ഫ്രൻറ്സ് വൈസ് പ്രസിഡന്റുമാരായ ഇ. കെ സലീം, സഈദ് റമദാൻ നദ്‌വി, വനിതാ വിഭാഗം പ്രസിഡന്റ്‌ ജമീല ഇബ്രാഹിം, പി. എസ്. എം ശരീഫ്, യൂത്ത് ഇന്ത്യ പ്രസിഡന്റ്‌ അനീസ് വി. കെ തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!