bahrainvartha-official-logo
Search
Close this search box.

പുത്തന്‍ രുചി വൈവിധ്യങ്ങളുമായി ‘മാളൂസ് കിച്ചൺ’ മികച്ച ഡെലിവറി സംവിധാനത്തോടെ മനാമയിൽ പ്രവർത്തനമാരംഭിക്കുന്നു

WhatsApp Image 2021-12-02 at 11.10.14 AM

മനാമ: പുത്തന്‍ രുചി വൈവിധ്യങ്ങളുമായി ‘മാളൂസ് കിച്ചൺ റസ്റ്റോറന്റ്’ നാളെ ഡിസംബർ 3 മുതൽ മനാമയിൽ പ്രവർത്തനമാരംഭിക്കുന്നു. നാളെ ഉച്ചകഴിഞ്ഞ് 12 മണിക്കാണ് റസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കുക. മനാമയിലെ അറബ്സ് മൗറിറ്റാനിയ ബില്‍ഡിംഗിലാണ് ‘മാളൂസ് കിച്ചൺ ‘ പ്രവര്‍ത്തിക്കുക.

ബഹ്‌റൈനിൽ ആദ്യമായി ട്രിവാൻഡ്രം തട്ട്, അനന്തപുരി ബിരിയാണി, മാളൂസ് സ്പെഷ്യൽ ദം ബിരിയാണി, കോഴിക്കോടൻ ദം ബിരിയാണി, കോഴി നിറച്ചത്, പൊറോട്ട പൊട്ടിത്തെറിച്ചത്, കോഴിക്കോടൻ പലഹാരങ്ങൾ തുടങ്ങിയ വിത്യസ്ത വിഭവങ്ങൾ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ചൈനീസ് വിഭവങ്ങളും ഭക്ഷണപ്രിയര്‍ക്കായി മാളൂസ് കിച്ചണിൽ ഒരുങ്ങുന്നു.

തനത് ചൈനീസ് വിഭവങ്ങള്‍ ശരീരത്തിന് ഹാനികരമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് ഉപഭോക്താക്കളിലെത്തിക്കുമെന്ന് ഉടമകള്‍ ബഹ്‌റൈന്‍ വാര്‍ത്തയോട് പറഞ്ഞു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മാളൂസ് സെപ്ഷ്യല്‍ ബിരിയാണി ഓഫര്‍ വിലയ്ക്ക് ലഭ്യമാക്കുമെന്നും ഉടമകള്‍ കൂട്ടിച്ചേര്‍ത്തു.

ഹോം ഡെവിലവറിക്കായി: 17042111, 36653285 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!